പിക്വെ സെവിയ്യക്ക് എതിരെ കളിക്കും

20210907 165725

ബാഴ്സലോണയുടെ സെന്റർ ബാക്ക് ജെറാദ് പികെയുടെ പരിക്ക് ഭേദമായി. താരം ക്ലബിനൊപ്പം പരിശീലനം ആരംഭിച്ചു‌. സെവിയ്യക്ക് എതിരായ ലാലിഗ മത്സരത്തിൽ താരം കളിക്കും എന്നാണ് വിവരം. പരിക്ക് കാരണം അവസാന രണ്ട് ആഴ്ച ആയി താരം വിശ്രമത്തിൽ ആയിരുന്നു. താരത്തിന് പരിക്ക് കാരണം ബാഴ്സയുടെ അവസാന മത്സരം കളിക്കാൻ ആയിരുന്നില്ല.

താരത്തിന് പരിക്ക് കാരണം അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വിടവാങ്ങേണ്ടി വന്നിരുന്നു. ബാഴ്സലോണയുടെ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പികെയ്ക്ക് പരിക്കേറ്റിരുന്നു. താരത്തിന് രണ്ടാം മത്സരത്തിൽ വിശ്രമം നിർദ്ദേശിച്ചിരുന്നു എങ്കിലും താരം കളിക്കുകകായിരുന്നു. അതാണ് പരിക്ക് വഷളാകാൻ കാരണം.

Previous articleജമൈക്കൻ താരം ബ്രൗൺ നോർത്ത് ഈസ്റ്റിൽ തുടരും
Next articleമികച്ച വിജയവുമായി എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് തുടങ്ങി