മികച്ച വിജയവുമായി എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് തുടങ്ങി

Img 20210907 171425

ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവക്ക് ഗംഭീര വിജയം. ഇന്ന് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ആർമി ഗ്രീനെ നേരിട്ട ഗോവ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. യുവതാരങ്ങളുമായാണ് ഗോവ ഇന്ന് കളത്തിൽ ഇറങ്ങിയത്. 35ആം മിനുട്ടിൽ ആൽബർട് നിഗോറ ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ദേവേന്ദ്ര എഫ് സി ഗോവയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

മലയാളി താരം ക്രിസ്റ്റി ഡേവിസ് ഇന്ന് ഗോവയുടെ ആദ്യ ഇലവനിൽ ഉണ്ടായുരുന്നു. രണ്ടാം പകുതിയിൽ മലയാളി താരം നെമിൽ സബ്ബായി എത്തി ഗോവയ്ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡ്യൂറണ്ട് കപ്പിൽ നാളെ നടക്കുന്ന മത്സരത്തിൽ ഡെൽഹി എഫ് സി ഇന്ത്യൻ നേവിയെ നേരിടും.

Previous articleപിക്വെ സെവിയ്യക്ക് എതിരെ കളിക്കും
Next articleക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു