ജമൈക്കൻ താരം ബ്രൗൺ നോർത്ത് ഈസ്റ്റിൽ തുടരും

Img 20210907 160806

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ സ്ട്രൈക്കർ ദേഷോർൺ ബ്രൗണിന്റെ കരാർ പുതുക്കി. കഴിഞ്ഞ സീസണിൽ ഇരുപത് മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകളും ഒരു അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിരുന്നു. ഇതുവരെ 27 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ആദ്യം ബെംഗളൂരു എഫ് സിയിലൂടെ ആയിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്‌‌. അവിടെ തിളങ്ങാൻ ആവാതെ ആയതോടെയാണ് താരം നോർത്ത് ഈസ്റ്റിലേക്ക് എത്തിയത്.

ജമൈക്കയുടെ ദേശീയ ടീമിലെ അംഗമാണ് ബ്രൗൺ. 29കാരനായ താരം നമ്പർ 10 ആയും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ്. അമേരിക്കൻ ക്ലബായ കൊളറാഡോ റാപിഫ്സിന് മുമ്പ് ബ്രൗൺ കളിച്ചിട്ടുണ്ട്. ചൈന, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായും ബ്രൗൺ ബൂട്ടുകെട്ടിയിട്ടുണ്ട്.

Previous articleസൗരവ് ദാസ് ഈസ് ബംഗാളിൽ തുടരും
Next articleപിക്വെ സെവിയ്യക്ക് എതിരെ കളിക്കും