പ്രതിരോധത്തിൽ പരിക്ക് മാറാതെ റയൽ, നാച്ചോയും പുറത്ത്

ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് പിന്നാലെ റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഡിഫൻഡർ നാച്ചോ 10 ആഴ്ച്ചയെങ്കിലും പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. കാലിനേറ്റ പരിക്കാണ് താരത്തിന് രണ്ടര മാസം നഷ്ടമാകുക. 29 വയസുകാരനായ താരത്തിന് പകരം മാർസെലോ ഇന്നലെ രണ്ടാം പകുതിയിൽ ഇറങ്ങിയിരുന്നു.

ലെഫ്റ്റ് ബാക്കിൽ നേരിടുന്ന പരിക്കാണ് സിദാന്റെ ടീമിന് ഇപ്പോഴത്തെ തല വേദന. പുത്തൻ സൈനിംഗ് മെൻഡി പരിക്കേറ്റ് പുറത്താണ്. മാർസെലോ ഫിറ്റ്നസ് വീണ്ടെടുത്ത് വരുന്നതെ ഒള്ളു. കഴിഞ്ഞ ആഴ്ച്ച ഒസാസുനക്ക് എതിരെയാണ് നാച്ചോ ഈ സീസണിലെ ആദ്യ മത്സരം കളിച്ചത്‌. ഉടനെ തന്നെ വീണ്ടും പരിക്ക് പറ്റിയത് താരത്തിനും കടുത്ത നിരാശയാവും സമ്മാനിക്കുക.

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം ആർക്കെന്ന് നാളെ അറിയാം
Next articleരോഹിത്തിന് അർദ്ധ സെഞ്ചുറി, ഇന്ത്യക്ക് മികച്ച തുടക്കം