രോഹിത്തിന് അർദ്ധ സെഞ്ചുറി, ഇന്ത്യക്ക് മികച്ച തുടക്കം

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 91 റൺസ് എടുത്തിട്ടുണ്ട്. 52 റൺസ് നേടിയ രോഹിത് ശർമയും 39 റൺസോടെ മായങ്ക് അഗർവാളുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ സൗത്ത് ആഫ്രിക്കക്കെതിരായ സന്നാഹ മത്സരത്തിൽ രോഹിത് ശർമ്മ റൺസ് ഒന്നും എടുക്കാതെ പുറത്തായിരുന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അർദ്ധ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. വെസ്റ്റിൻഡീസ് പരമ്പരയിൽ കെ.എൽ രാഹുലിന് തിളങ്ങാനാവാതെ പോയതോടെയാണ് രോഹിത് ശർമ്മയെ ഓപ്പണറാക്കിയത്. നേരത്തെ ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണർ ആണെകിലും ടെസ്റ്റിൽ രോഹിതിന് തിളങ്ങാനായിരുന്നില്ല.

Previous articleപ്രതിരോധത്തിൽ പരിക്ക് മാറാതെ റയൽ, നാച്ചോയും പുറത്ത്
Next articleപ്രീസീസൺ പോരാട്ടത്തിൽ ഹൈദരബാദ് എഫ് സിക്ക് വിജയം