കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം ആർക്കെന്ന് നാളെ അറിയാം

കൊൽക്കത്ത ഫുട്ബോൾ ലീഗിലെ കിരീടം ആർക്കെന്ന് നാളെ അറിയാം. ലീഗിലെ അവസാന മത്സരത്തിൽ നാളെ ഈസ്റ്റ് ബംഗാൾ കസ്റ്റംസിനെ നേരിടും. നേരത്തെ ഗ്രൗണ്ട് മോശമായതിനാൽ മാറ്റിവെച്ച മത്സരമാണ് നാളെ നടത്താൻ തീരുമാനം ആയിരിക്കുന്നത്. കല്യാണി സ്റ്റേഡിയത്തിൽ നാളെ ഉച്ചക്ക് 2.30നാകും മത്സരം. നാളെ ഏഴു ഗോ വ്യത്യാസത്തിൽ എങ്കിലും വിജയിച്ചാലെ ഈസ്റ്റ് ബംഗാളിന് കിരീടം നേടാൻ ആവുകയുള്ളൂ.

ഇപ്പോൾ ലീഗിൽ ഒന്നാമത് ഉള്ള പീർലെസ് 11 മത്സരങ്ങളിൽ നിന്ന് 23 പോയന്റിൽ എത്തി നിൽക്കുകയാണ്. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റുള്ള ഈസ്റ്റ് ബംഗാളിന് മാത്രമാണ് ഇപ്പോൾ കണക്കിൽ എങ്കിലും കിരീട സാധ്യത ഉള്ളത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത ഏഴു ഗോളിന് എങ്കിലും ജയിച്ചാലെ പീർലെസിനെ മറികടക്കാൻ പറ്റുകയുള്ളൂ. ഇല്ലായെങ്കിൽ പീർലെസ് കൊൽക്കത്ത ഫുട്ബോൾ ലീഗ് ചാമ്പ്യന്മാരാകും.

Previous articleജാവലിൻ ത്രോയിൽ ഇന്ത്യൻ താരത്തിന് എട്ടാം സ്ഥാനം
Next articleപ്രതിരോധത്തിൽ പരിക്ക് മാറാതെ റയൽ, നാച്ചോയും പുറത്ത്