പരിശീലനത്തിനിടെ ബോധരഹിതനായി ഡെംബെലെ

പരിശീലനത്തിനിടെ ബോധ രഹിതനായി അത്ലറ്റികോ മാഡ്രിഡ് താരം മൂസ്സ ഡെംബെലെ. ഇന്നലെ അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലന സെഷൻ നടക്കുന്നതിനിടെയാണ് താരം ബോധരഹിതനായത്.

തുടർന്ന് ടീം അംഗങ്ങൾ മെഡിക്കൽ സ്റ്റാഫിനെ വിളിക്കുകയായിരുന്നു. ഒരു മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമാണ് താരത്തിന് ബോധം തിരികെ ലഭിച്ചത്. തുടർന്ന് ബോധം തിരികെ ലഭിച്ച ഡെംബെലെ ഗ്രൗണ്ടിൽ നിന്ന് നടന്നാണ് തിരിച്ചുപോയത്.

താരത്തിന്റെ രക്തസമ്മർദ്ദം കുറഞ്ഞതാണ് ബോധരഹിതനാവാൻ കാരണമെന്നും താരത്തെ പരിശീലനം നടത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്ലറ്റികോ മാഡ്രിഡ് അറിയിച്ചു. താരം സ്വന്തം കാറിൽ തന്നെയാണ് പരിശീലനം മതിയാക്കി പോയത്.