പരിക്ക് കൊണ്ട് നട്ടം തിരിഞ്ഞ് റയൽ മാഡ്രിഡ്, ആറ് താരങ്ങൾ പുറത്ത്

Photo: Twitter/@realmadriden
- Advertisement -

ലാ ലീഗയിൽ പരിക്ക് കൊണ്ട് നട്ടം തിരിഞ്ഞ് റയൽ മാഡ്രിഡ്. നിലവിൽ ആറ് ഫസ്റ്റ്- ടീം സ്ക്വാഡ് താരങ്ങൾ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. ലാ ലീഗയിൽ വിയ്യാറയലിനെതിരെ സിദാനും സംഘവും ഇറങ്ങുന്നത് ഫസ്റ്റ് ടീം സ്ക്വാഡിനെ പൊളിച്ചെഴിതിക്കൊണ്ടാവും. നേഷൻസ് ലീഗിൽ പരിക്കേറ്റ ക്യാപ്റ്റൻ സെർജിയോ റാമോസിന് പുറമേ റയലിന്റെ ഗോൾ മെഷീൻ കെരിം ബെൻസിമയും പരിക്കേറ്റ് പുറത്താണ്. വലൻസിയക്കെതിരായ മത്സരത്തിലാണ് ബെൻസിമക്ക് പരിക്കേറ്റത്.

കൊറോണയിൽ നിന്നും മോചിതരായ കസെമിറോയും എഡർ മിലിറ്റയും ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല. ഫെഡെ വെൽവർദെയും പരിക്ക് കാരണം പുറത്തിരിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ഇന്റർനാഷണൽ ബ്രേക്കിന് ശേഷമെത്തിയ ലൂക്ക യോവിച് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കാർവഹാലും നാചോയും തിരികെയെത്തുന്നത് മാത്രമാണ് സിനദിൻ സിദാനും റയലിനും ആശ്വാസം നൽകുന്ന വാർത്ത. ഫ്രാൻസിന് വേണ്ടി ഇറങ്ങിയ റാഫേൽ വരാനെക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ടീമിനൊപ്പമുണ്ടാകും.

Advertisement