മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ, ലക്ഷ്യം ഓൾഡ്ട്രാഫോർഡിൽ ഒരു ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ന് തിരികെ എത്തുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനെ നേരിടും. ഒലെ ഗണ്ണാർ സോൾഷ്യാറിനും ടീമിനും ഇന്ന് വിജയം മാത്രമാകും ലക്ഷ്യം. പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ ഈ സീസണിൽ ഒരു വിജയം പോലും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടില്ല. ഇത് മാത്രമല്ല ലീഗിൽ 14ആം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത് എന്നതും ഇന്ന് വിജയം നിർബന്ധമാകാൻ കാരണമാകുന്നു.

ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് എത്തുന്നത് കൊണ്ട് തന്നെ പരിക്ക് ഇന്ന് ഒലെയ്ക്ക് തലവേദന ആകും. റാഷ്ഫോർഡ്, ലിൻഡെലോഫ്, മാർഷ്യൽ, ഗ്രീൻവുഡ് എന്നിവരൊക്കെ ഇന്ന് ഇറങ്ങുന്നത് സംശയമാണ്. പരിക്കേറ്റ് ലൂക് ഷോയും പുറത്താണ്. കൊറോണ ഭേദമായതിനാൽ ടെല്ലസ് ഇന്ന് യുണൈറ്റഡിനായി ഇറങ്ങും. കവാനിയും ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. എതിരായുള്ള വെസ്റ്റ് ബ്രോം ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാത്ത ടീമാണ്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.

Advertisement