ഇന്ന് മുംബൈ സിറ്റി ഇറങ്ങും, എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Img 20201120 220734
- Advertisement -

ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിൽ ഇന്ന് മുംബൈ സിറ്റിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടും. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. തീർത്തും ഒരു പുതിയ മുംബൈ സിറ്റിയെ ആകും ഇന്ന് കാണുക. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം അതിശക്തമായ സ്ക്വാഡ് തന്നെ മുംബൈ സിറ്റി ഒരുക്കിയിട്ടുണ്ട്. ലൊബേരയുടെ അറ്റാക്കിംഗ് തന്ത്രങ്ങളും അവർക്ക് സ്വന്തമാണ്.

ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ഫാൾ എന്ന് തുടങ്ങി ഐ എസ് ല്ലിൽ ഇതിനകം തന്നെ കഴിവു തെളിയിച്ചിട്ടുള്ള വലിയ താരങ്ങളും ടീമിൽ ഉണ്ട്. ഒപ്പം ആദം ലെ ഫോണ്ടെയെ പോലെ വൻ താരങ്ങളും എത്തി. നോർത്ത് ഈസ്റ്റിനെതിരെ ഇതുവരെ 12 തവണ കളിച്ച മുംബൈ സിറ്റി ഏഴു തവണ വിജയിച്ചിട്ടുണ്ട്. മൂന്ന് തവണ മാത്രമെ നോർത്ത് ഈസ്റ്റ് വിജയിച്ചിട്ടുള്ളൂ..

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ക്വാഡും വലിയ മാറ്റത്തിലൂടെ ആണ് കടന്നു പോയത്. ജെറാഡ് നസെന്ന പുതിയ പരിശീലകനും എത്തി. മൂന്ന് മലയാളി താരങ്ങളും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ട്. മഷൂർ, ബ്രിട്ടോ, സുഹൈർ എന്നിവരാണ് മലയാളി താരങ്ങൾ. നോർത്ത് ഈസ്റ്റ് ഐ എസ് എല്ലിൽ കളിച്ച അവസാന 14 മത്സരങ്ങളിലും വിജയം എന്തെന്ന് അറിഞ്ഞിട്ടില്ല. അതുകൊണ്ട് വിജയം ആയിരിക്കും ടീമിന്റെ പ്രധാന ലക്ഷ്യം. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement