ജിറോണക്ക് എതിരെ ബാഴ്സലോണ സൗഹൃദ മത്സരം കളിക്കും

- Advertisement -

ലാലിഗ സീസണ് ഒരുങ്ങുന്നതിനായി ബാഴ്സലോണ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. കാറ്റലൻ ക്ലബായ ജിറോണക്ക് എതിരെ മത്സരം ഉണ്ടാകും എന്ന് പുതിയ തീരുമാനം ആയി. സെപ്റ്റംബർ 16ആം തീയതി ആകും ജിറോണയും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുക. ലാലിഗ സീസൺ സെപ്റ്റംബർ 13ന് ആരംഭിക്കുന്നുണ്ട്. എങ്കിലും കൂടുതൽ മത്സര പരിചയത്തിനാണ് ബാഴ്സലോണ ജിറോണക്ക് എതിരെ കളിക്കുന്നത്.

ഈ ആഴ്ച ബാഴ്സലോണ നാസ്റ്റികിനെതിരെയും സൗഹൃദ മത്സരം കളിക്കുന്നുണ്ട്. സെഗുണ്ട മൂന്നാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് ജിമ്നാസ്റ്റിക്. കോമാന്റെ കീഴിലെ ബാഴ്സലോണയുടെ ആദ്യ. മത്സരമാകും ഇത്. ലാലിഗയിൽ സെപ്റ്റംബർ 13ന് എൽചെയാണ് ബാഴ്സലോണ നേരിടുക. പ്രൊമോഷൻ നേടി എത്തുന്ന ടീമാണ് എൽചെ.

Advertisement