ഇംഗ്ലണ്ടിന്റെ 55 അംഗ പരിശീലക സംഘത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് തന്നെ തളര്‍ത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ 55 അംഗത്തിന്റെ വലിയൊരു സംഘത്തെയാണ് പരിശീലനത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ തനിക്ക് അതില്‍ ഇടം ലഭിക്കാതെ പോയത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് പറഞ്ഞ് എസ്സെക്സ് ഫാസ്റ്റ് ബൗളര്‍ ജാമി പോര്‍ട്ടര്‍.

181 ഫസ്റ്റ് ഡിവിഷന്‍ വിക്കറ്റുകള്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി എടുത്ത തന്റെ പ്രകടനങ്ങള്‍ സെലക്ടര്‍മാര്‍ക്ക് മികച്ചതെന്ന് തോന്നിയില്ലെന്നതാണ് തനിക്ക് അതില്‍ നിന്ന് മനസ്സിലായതെന്നും അത് തന്നെ വല്ലാതെ നിരാശപ്പെടുത്തിയെന്നും താരം പറഞ്ഞു. എസ്സെക്സിനെ രണ്ട് തവണ ചാമ്പ്യന്മാരും ഒരു തവണ മൂന്നാം സ്ഥാനത്തുമെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് പോര്‍ട്ടര്‍ വഹിച്ചിരുന്നു.

ഈ സമയത്ത് വേറെ ഒരു ഇംഗ്ലീഷ് പേസര്‍ക്കും ഇത്രയും മികച്ച പ്രകടനം ഇല്ലായിരുന്നു എന്നിരിക്കെയാണ് തന്നെ 55 അംഗ പരിശീലന സംഘത്തില്‍ പോലും ഉള്‍പ്പെടുത്താതിരുന്നത്. വലിയൊരു സംഘത്തെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. അതില്‍ ഇടം ലഭിയ്ക്കാതെ പോയപ്പോള്‍ തനിക്ക് വല്ലാത്ത നിരാശയാണ് തോന്നിയതെന്നും തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇതെന്നും തനിക്ക് തോന്നിയെന്നും താരം അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിന്റെ ഈ സീസണിലെ എന്നല്ല അടുത്ത കാലത്തെ പദ്ധതികളിലൊന്നും താനില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് താന്‍ മനസ്സിലാക്കിയെന്നും പോര്‍ട്ടര്‍ വ്യക്തമാക്കി. 2018ല്‍ ടെസ്റ്റ് സ്ക്വാഡില്‍ ഇടം പിടിച്ചിരുന്ന താനിപ്പോള്‍ ഇംഗ്ലണ്ടിന്റെ 55 അംഗ പരിശീലന സംഘത്തില്‍ പോലുമില്ലെന്നത് തനിക്ക് എന്തെന്നില്ലാത്ത നിരാശയാണ് സമ്മാനിച്ചതെന്നും ജാമി പോര്‍ട്ടര്‍ വ്യക്തമാക്കി.