ഈ വർഷത്തെ ആദ്യ എൽ ക്ലാസ്സിക്കോ തിയതി പ്രഖ്യാപിച്ചു

2019 ലെ ആദ്യ എൽ ക്ലാസ്സിക്കോ തിയതി പ്രഖ്യാപിച്ചു. ല ലീഗെയിൽ മാർച്ച് 2 നാണ് റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ വരിക. മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ ആണ് മത്സരം അരങ്ങേറുക.

ഒക്ടോബറിൽ നടന്ന ക്ലാസ്സികോയിൽ 5-1 ന്റെ ഭീമൻ ജയമാണ് ബാസലോണ നേടിയത്. ഇതോടെ റയൽ പരിശീലകൻ ലോപ്പറ്റെഗിയെ പുറത്താക്കിയിരുന്നു. പുതിയ പരിശീലകൻ സോളാരിക്ക് കീഴിൽ പക്ഷെ ജയമാകും മാഡ്രിഡിന്റെ ലക്ഷ്യം. നിലവിൽ ലീഗിൽബാഴ്സലോണക്ക് 10 പോയിന്റ് പിറകിലാണ് മാഡ്രിഡ്.