“ഛേത്രി ഇന്ത്യയുടെ മെസ്സി ആണ്” – കോൺസ്റ്റന്റൈൻ

ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രിയെ മെസ്സിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ. ഛേത്രി ഇന്ത്യയുടെ മെസ്സി ആണെന്ന് കോൺസ്റ്റന്റൈൻ പറഞ്ഞു. ഛേത്രി വളരെ മികച്ച കളിക്കാരനാണ്. രാജ്യത്തിന് വേണ്ടി നിർത്താതെ ഗോൾ അടിക്കുകയാണ് അദ്ദേഹം, ക്ലബിനു വേണ്ടിയും ഇതേ ഫോം തുടരുന്നുണ്ട്. കോൺസ്റ്റന്റൈൻ പറഞ്ഞു. ഛേത്രി ഇങ്ങനെ ഒരുപാട് കാലം തുടരണമെന്നാണ് ആഗ്രഹം എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇന്ന് ബഹ്റൈനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഏഷ്യാ കപ്പിൽ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ഛേത്രിക്ക് പക്ഷെ കഴിഞ്ഞ മത്സരത്തിൽ ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഗോൾ നേടാൻ ഛേത്രിക്ക് ആയിരുന്നില്ല. ഇന്ന് ആ മത്സരത്തിനു കൂടിയുള്ള പ്രായശ്ചിത്തം ഛേത്രി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.