പെനാൾട്ടി തുലച്ചത് വിനയായി, ചെന്നൈയിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില

സെക്കൻഡ് ഡിവിഷൻ ഐലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് പനമ്പിള്ളി ഗ്രൗണ്ടിൽ വെച്ച് നടന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് മികച്ചു നിന്ന മത്സരത്തിൽ വിജയിക്കാൻ ഉള്ള സുവർണ്ണാവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. പക്ഷെ പെനാൾട്ടി നഷ്ടമാക്കിയത് വിനയായി. കേരള ബ്ലാസ്റ്റേഴ്സിന്റെയും ചെന്നൈയിന്റേയും റിസേർവ് ടീംസാണ് സെക്കൻഡ് ഡിവിഷനിൽ കളിക്കുന്നത്.

ജിതിൻ എം എസ്, അഫ്ദാൽ, ഋഷി ദത്ത് എന്നിവർ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടായിരുന്നു. മലയാളി താരങ്ങളായ ബിബിൻ ബോബൻ, അജിൻ ടോം എന്നിവർ ചെന്നൈയിനായും ഇന്ന് കളിച്ചു. ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ഓസോൺ എഫ് സി എതിരില്ലാത്ത ഒരു ഗോളിന് സതേൺ യുണൈറ്റഡിനെ പരാജയപ്പെടുത്തി. റെയിൻബോയും ചിങ വെങ്ങയും ഏറ്റുമുട്ടിയ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയും ചെയ്തു.