ബിബിസി @ 400

യൂറോപ്പിലെ ഏറ്റവും മികച്ച അക്രമണനിരയായ BBC മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. റയൽ മാഡ്രിഡിന് വേണ്ടി 400 ഗോളുകൾ എന്ന നേട്ടമാണ് വലൻസിയക്കെതിരായ മത്സരത്തിലൂടെ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ താരങ്ങളായ ബെൻസിമ,ബെയ്ൽ,ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവരാണ് BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. 2013 തൊട്ട് റയൽ മാഡ്രിഡിനെ മൂന്നു ചാമ്പ്യൻസ് ലീഗ് ടൈറ്റുകളിലേക്ക് നയിച്ചവരാണ് റയലിന്റെ ആക്രമണ ത്രയം. ക്രിസ്റ്റിയാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ നേടിയ ഇരട്ട ഗോളുകളാണ് 400 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാൻ റയലിന്റെ ആക്രമണ ത്രയത്തെ സഹായിച്ചത്. 280 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഒന്നിച്ച് ബിബിസി ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്നത്.

400 ഗോളുകളിൽ പകുതിയിലേറെ ഗോളുകളും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സംഭാവനയാണ്. റൊണാൾഡോ 225 ഗോളുകളും ഗാരെത് ബെയിൽ 76 ഗോളുകളും കരിം ബെൻസിമ 99 ഗോളുകളും ഒന്നിച്ച് റയലിന് വേണ്ടി കളിയ്ക്കാൻ തുടങ്ങിയതിൽ പിന്നെ നേടി.  പരിക്കിനെ തുടർന്ന് ഈ സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ BBC യുടെ സേവനം റയലിന് ലഭിച്ചിരുന്നില്ല. മസിൽ ഇഞ്ചുറി കാരണം പരിക്കിന്റെ പിടിയിൽ ആയിരുന്ന ഗാരെത് ബെയിലിനു ഒട്ടേറെ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. ക്രിസ്റ്റിയാനോ ഈ സീസണിൽ 20 ഗോളുകളും ഗാരെത് ബെയിൽ 9 ഗോളും ബെൻസിമ ഏഴു ഗോളും മാത്രമാണ് നേടിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗ് തുടങ്ങാനിരിക്കെ ബിബിസി റയലിന്റെ ആക്രമണ നിറയെ നയിക്കാൻ എത്തിയത് സിദാനും റയലിന്റെ ആരാധകർക്കും ഒരു പോലെ ആശ്വാസമാകും. പിഎസ്ജിക്കെതിരെയാണ് റയലിന്റെ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial