മലയാളി താരങ്ങൾക്ക് ചെന്നൈയിൻ എഫ് സിയിൽ പിറന്നാൾ ആഘോഷം

ചെന്നൈയിൻ എഫ് സിയിൽ ഇന്നലെ രണ്ട് മലയാളി താരങ്ങളുടെ പിറന്നാൾ ആഘോഷമായിരുന്നു. യുവ മലയാളി താരങ്ങളായ ബിബിൻ ബോബനും അജിൻ ടോമും ആണ് ഇന്നലെ പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിൻ ബിടീമിലെ താരങ്ങളായ ഇരുവരും മറ്റുടീമംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുക ആയിരുന്നു.


ഈ സീസൺ തുടക്കത്തിലാണ് ബിബിൻ ചെന്നൈയിനൊപ്പം ചേർന്നത്. അജിൻ ടോം ചെന്നൈയിനിൽ എത്തിയത് കഴിഞ്ഞ മാസമായിരുന്നു. ഇരു താരങ്ങളും ചെന്നൈയിനു വേണ്ടി അടുത്തിടെ നടന്ന ഡോൺ ബോസ്കോ ടൂർണമെന്റിൽ ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial