സൗഹൃദ മത്സരത്തിൽ ബാഴ്സലോണക്കായി ആദ്യ ഗോൾ നേടി അഗ്വേറോയുടെ തിരിച്ചുവരവ്

ദീർഘകാലമായി പരിക്ക് ഏറ്റ് പുറത്തായിരുന്ന അഗ്വേറോ ഇന്ന് സൗഹൃദ മത്സരത്തിലൂടെ കളത്തിൽ തിരികെയെത്തി. ഇന്ന് നടന്ന പരിശീലന മത്സരത്തിൽ അഗ്വേറോ യു ഇ കൊർനെയ്ക്ക് എതിരെ ആണ് അഗ്വേറോ ഇറങ്ങിയത്. അഗ്വേറോ ഇന്ന് ഗോളും നേടി. താരം ഈ വാരാന്ത്യത്തിൽ നടക്കുന്ന മത്സരത്തിൽ വലൻസിയക്ക് എതിരെ ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡെംബലെയും പരിക്ക് മാറി എത്തിയിട്ടുണ്ട് എങ്കിലും താരം ഇന്ന് കളിച്ചില്ല.

ഇന്ന് ഗവി, സെർജി റൊബേർടോ, ബുസ്കെറ്റ്, ഗാർസിയ എന്നിവർ ഒക്കെ ബാഴ്സക്കായി കളിച്ചു. ബാഴ്സലോണ തന്നെയാണ് കളി വിജയിച്ചത്. അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഈ കഴിഞ്ഞ സമ്മറിൽ ആയിരുന്നു ബാഴ്സലോണയിൽ എത്തിയത്. പക്ഷെ ഇതുവരെ അരങ്ങേറ്റം നടത്താൻ ആയിട്ടില്ല.