അക്സർ പട്ടേലിന് പകരം ശർദ്ധുൽ താക്കൂർ ഇന്ത്യൻ ലോകകപ്പ് ടി20 സ്ക്വാഡിൽ

അക്സർ പട്ടേലിന് പകരം ശർദ്ധുൽ താക്കൂർ ഇന്ത്യൻ ലോകകപ്പ് ടി20 സ്ക്വാഡിലെത്തും. ടി20 ലോകകപ്പിനായുള്ള 15 അംഗ സംഘത്തിലേക്കാണ് ശർദ്ധുൽ താക്കൂർ എത്തുന്നത്. അതേ സമയം അക്സർ പട്ടേൽ സ്റ്റാൻഡ് ബൈ പ്ലേയറായി ബയോ ബബിളിൽ തന്നെ തുടരും.

15അംഗ ടി20‌സ്ക്വാഡിനും മൂന്ന് സ്റ്റാൻഡ് ബൈ പ്ലേയേഴ്സിനും പുറമേ ആവേശ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ,ലുക്മാൻ മെരിവാല,വെങ്കടേഷ് അയ്യർ,കരൺ ശർമ്മ,ഷഹ്ബാസ് അഹമ്മദ്,കെ ഗൗതം എന്നിവരോടും ബയോ ബബിളിൽ തുടരാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് തയ്യാറെടുപ്പുകൾക്ക് സഹായിക്കാനാണ് താരങ്ങളോട് അവിടെ തുടരാൻ പറഞ്ഞത്. ഒക്ടോബർ 24ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Previous articleസൗഹൃദ മത്സരത്തിൽ ബാഴ്സലോണക്കായി ആദ്യ ഗോൾ നേടി അഗ്വേറോയുടെ തിരിച്ചുവരവ്
Next articleഐ ലീഗ് യോഗ്യത റൗണ്ടിൽ ബെംഗളൂരു യുണൈറ്റഡിന് വീണ്ടും വിജയം ഇല്ല