“ആർ സി ബിയെ നയിക്കാൻ ബട്ലറിനെ കൊണ്ടുവരണം”

വിരാട് കോഹ്‌ലിക്ക് ശേഷം അടുത്ത സീസണിൽ ജോസ് ബട്‌ലർ ആർ സി ബിയെ നയിക്കണം എന്ന് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൺ. ഇപ്പോൾ രാജസ്ഥാൻ റോയൽസിന്റെ താരമായ ബട്ലറെ ആർ സി ബി അടുത്ത ലേലത്തിൽ സ്വന്തമാക്കണം എന്നു വോൺ പറയുന്നു ‌

“ബട്ലർ മറ്റൊരു ഫ്രാഞ്ചൈസിയിൽ നിന്നുള്ളയാളാണ്, രാജസ്താൻ ബട്ലറെ നിലനിർത്തിയേക്കും, പക്ഷേ ഞാൻ ആയിരുന്നു ആർ സി ബി എങ്കിൽ ജോസ് ബട്ട്ലറെ ലേലത്തിൽ എത്തിച്ച് ക്യാപ്റ്റനാക്കിയേനെ. എംഎസ് ധോണിയെപ്പോലെ ഒരു കളിക്കാരൻ ആണ് ബട്ലർ .”വോൺ പറഞ്ഞു

ആരാണ് അവിടെ വിരാട് കോലിയുടെ ചുമതല ഏറ്റെടുക്കുക എന്നതാണ് കാര്യം. പരിചയസമ്പത്ത് അതിന് അത്യാവശ്യമാണ് ബട്ലർ പറഞ്ഞു.