“ഇന്ന് ബാഴ്സ ജയിച്ചാൽ ലാലിഗ കിരീട പോരാട്ടം അവസാനിക്കും” – ഗോഡിൻ

- Advertisement -

ഇനി ഒരു പരാജയം കൂടി ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് താങ്ങാൻ ആവില്ല എന്ന് അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റൻ ഡിയോഗോ ഗോഡിൻ. ഇന്നലെ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് അത്ലറ്റിക്കോ മാഡ്രിഡ് താഴ്ന്നിരുന്നു. ഇന്ന് ബാഴ്സലോണ വിജയിക്കുക ആണെങ്കിൽ ബാഴ്സലോണ കിരീട പോരാട്ടത്തിൽ ബഹുദൂരം മുന്നിൽ എത്തും എന്നും ബാഴ്സ കിരീടം നേടാൻ ഫേവറിറ്റുകൾ ആകും എന്നും ഗോഡിൻ പറഞ്ഞു.

ലാലിഗയിൽ അവസാന രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതാണ് അത്ലറ്റിക്കോ മാഡ്രിഡിനെ കിരീട പോരാട്ടത്തിൽ നിന്ന് പിറകിലാക്കിയത്. കഴിഞ്ഞ ആഴ്ച റയൽ ബെറ്റിസിനോടും ഇന്നലെ റയലിനോടും തോറ്റതോടെ ഒന്നാമതുള്ള ബാഴായേക്കാൾ ആറു പോയന്റിന് അത്ലറ്റിക്കോ മാഡ്രിഡ് പിറകിലായി. ബാഴ്സ ഇന്ന് ജയിക്കുക ആണെങ്കിൽ പോയന്റ് വ്യത്യാസം ഒമ്പതായും ഉയരും. ഇന്നത്തെ ജയം രണ്ടാമതുള്ള റയലും ബാഴ്സയുമായുള്ളപ് പോയിന്റ് വ്യത്യാസം 8 ആയുൻ ഉയർത്തും. ഇനി 15 മത്സരങ്ങളാണ് ലീഗിൽ ബാക്കിയുള്ളത്.

Advertisement