എമ്പപ്പെയും റാഷ്ഫോർഡും ഫുട്ബോളിലെ അടുത്ത 10 വർഷം ഭരിക്കും

- Advertisement -

ഫുട്ബോളിൽ ഇനിയുള്ള 10 വർഷങ്ങളിൽ എമ്പപ്പെയും റാഷ്ഫോർഡും തങ്ങളുടെ പേരുകൾ വലിയ രീതിയിൽ രേഖപ്പെടുത്തും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പി എസ് ജിക്ക് എമ്പപ്പെ എങ്ങനെയാണോ അതു പോലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മാർകസ് റാഷ്ഫോർഡ്‌. തങ്ങൾ പി എസ് ജിയെ നേരിടാൻ ഇറങ്ങുമ്പോൾ എമ്പപ്പെയ്ക്കായി എങ്ങനെ ഒരുങ്ങുന്നോ അതേ പ്രാധാന്യത്തിൽ റാഷ്ഫോർഡിനായി പി എസ് ജിയും ഒരുങ്ങുന്നുണ്ടാവും ഒലെ പറഞ്ഞു.

റാഷ്ഫോർഡിനു ഒപ്പം പ്രവർത്തിക്കുന്നത് സുഖമുള്ള കാര്യമാണെന്നും റാഷ്ഫോർഡ് ഈ ലോകത്തിലെ മികച്ച താരങ്ങളിൽ ഒന്നായി വളരുമെന്നും ഒലെ പറയുന്നു. റാഷ്ഫോർഡും എമ്പപ്പയും അടുത്ത 10 വർഷം ഫുട്ബോൾ ലോകത്തിന്റെ വലിയ ഭാഗമായിരിക്കും. ഒലെ പറയുന്നു‌. ഈ വരുന്ന ആഴ്ച ചാമ്പ്യൻസ് ലീഗ് രണ്ട് യുവതാരങ്ങളും നേർക്കുനേർ വരാൻ ഇരിക്കുകയാണ്.

Advertisement