FootballFeatured

പ്രീമിയർ ലീഗ് പ്രമോഷന് തൊട്ടുപിന്നാലെ മക്കെന്ന ഇപ്‌സ്വിച്ച് ടൗൺ വിട്ടു

Resizedimage 2026 06 11 01 54 52 2025[1]

ഇപ്‌സ്വിച്ച് ടൗണിനെ പ്രീമിയർ ലീഗിലേക്ക് നയിച്ച് വെറും ഒരു മാസത്തിന് ശേഷം ക്ലബ്ബിന്റെ പരിശീലക സ്ഥാനം രാജിവെക്കുന്നതായി കിരൻ മക്കെന്ന പ്രഖ്യാപിച്ചു. ഫുട്ബോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് 40-കാരനായ കോച്ചിന്റെ ഈ അപ്രതീക്ഷിത തീരുമാനം പുറത്തുവന്നത്. 2024 മേയിൽ ഒപ്പുവെച്ച നാല് വർഷത്തെ കരാറിൽ ഇനിയും രണ്ട് വർഷം ബാക്കിനിൽക്കെയാണ് മക്കെന്നയുടെ ഈ പിൻമാറ്റം. മറ്റൊരു ക്ലബ്ബിലേക്ക് ഉടനടി മാറുന്നതിന് വേണ്ടിയല്ല, മറിച്ച് കരിയറിൽ ചെറിയൊരു ഇടവേള എടുക്കുന്നതിനാണ് താൻ പദവി ഒഴുയുന്നതെന്ന് അദ്ദേഹം ക്ലബ്ബിനെ അറിയിച്ചു.


വെറും നാല് സീസണുകൾ കൊണ്ട് ഇപ്‌സ്വിച്ച് ടൗണിനെ ലീഗ് വണ്ണിൽ നിന്നും (League One) പ്രീമിയർ ലീഗിലേക്ക് എത്തിച്ച അവിസ്മരണീയമായ നേട്ടത്തിന് ശേഷമാണ് മക്കെന്നയുടെ പടിയിറക്കം. ഇക്കാലയളവിൽ മൂന്ന് പ്രമോഷനുകളാണ് അദ്ദേഹം ക്ലബ്ബിന് നേടിക്കൊടുത്തത്. കഴിഞ്ഞ മാസം ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇപ്‌സ്വിച്ച് പ്രീമിയർ ലീഗ് യോഗ്യത ഉറപ്പാക്കിയത്.

2021 ഡിസംബറിൽ മക്കെന്ന ചുമതലയേൽക്കുമ്പോൾ ഇപ്‌സ്വിച്ച് ലീഗ് വണ്ണിലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ മുഴുവൻ സീസണായ 2022-23 ൽ ടീം പ്രമോഷൻ നേടി. തൊട്ടടുത്ത വർഷം ആ നേട്ടം ആവർത്തിച്ചുകൊണ്ട് 2001-ന് ശേഷം ആദ്യമായി ഇപ്‌സ്വിച്ചിനെ ഇംഗ്ലീഷ് ഫുട്ബോളിന്റെ അമരത്തേക്ക് തിരിച്ചെത്തിക്കാനും മക്കെന്നയ്ക്ക് സാധിച്ചു. മക്കെന്നയുടെ അപ്രതീക്ഷിത വിടവാങ്ങലിന് പിന്നാലെ സ്ട്രാസ്ബർഗ് ഹെഡ് കോച്ച് ഗാരി ഒ നീൽ ഉൾപ്പെടെയുള്ള പ്രമുഖരെ പുതിയ പരിശീലക സ്ഥാനത്തേക്ക് ഇപ്‌സ്വിച്ച് പരിഗണിക്കുന്നുണ്ട്.