FeaturedFootball

79-ാമത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

Resizedimage 2026 01 15 13 12 20 1

കൊച്ചി, 2026, ജനുവരി 15: 79-ാമത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടപ്പെട്ട കിരീടം ഈ വർഷം കേരളത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കേരളം ഇറങ്ങുന്നത്. യുവ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീമിനേയാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്.

1000413889

​അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ആറ് ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർവീസസ്, പഞ്ചാബ്, ഒഡിഷ, റയിൽവെയ്‌സ്, മേഘാലയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം.

​ജനുവരി 22 മുതൽ ഫെബ്രുവരി എട്ട് വരെയാണ് ആസ്സാമിൽ മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടും. 24ന് നടക്കുന്ന രണ്ടാം മത്സരത്തിൽ റെയിൽവേയ്‌സ് ആണ് കേരളത്തിന്റെ എതിരാളികൾ. മൂന്നാം മത്സരത്തിൽ ഒഡിഷയാണ് എതിരാളി. ജനുവരി 29ന് മേഘാലയയെ കേരളം നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജനുവരി 31 നാണ്. സർവീസസ് ആണ് എതിരാളികൾ. ഗ്രൂപ്പ് ചാമ്പ്യന്മാരായി കിരീടം ചൂടുകയാണ് ടീമിന്റെ ലക്ഷ്യം.

PositionNameDistrict
GoalkeepersAlkesh Raj TVThrissur
Hajmal SPalakkad
Muhammed Jaseen MMalappuram
DefendersSanju GErnakulam
Manoj MThiruvananthapuram
Ajay AlexErnakulam
Bibin AjayanErnakulam
Sandeep SMalappuram
Abdul BadishMalappuram
Tejas KrishnaPalakkad
MidfieldersArjun M MThrissur
Arjun VKozhikode
Asif O MErnakulam
Viknesh MThiruvananthapuram
Aboobacker Dilshad MLKasaragod
StrikersShijin TThiruvananthapuram
Muhammed AjsalKozhikode
Sajeesh EPalakkad
Muhammed Riyas PTPalakkad
Muhammed Sinan APKannur
Muhammed Ashique KMalappuram
Muhammed Ashar NAThrissur

Team Officials

  • Head Coach: Shafeeq Hassan (Wayanad)
  • Assistant Coach: Ebin Rose D (Thiruvananthapuram)
  • Manager: Shaji PK (Wayanad)
  • Goalkeeper Coach: KT Chacko (Pathanamthitta)
  • Physio: Ahamed Nihal Rasheed (Kasaragod)
  • Video Analyst: Kiran K Narayanan (Palakkad)