ഗോളടിച്ചു കൂട്ടി എം എ കോളേജ് കേരള പ്രീമിയർ ലീഗിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്തവണ കേരള പ്രീമിയർ ലീഗിന് എം എ കോളേജും ഉണ്ടാകും. ഇന്ന് നടന്ന പ്ലേ ഓഫ് പോരാട്ടം വിജയിച്ച് കൊണ്ട് ആണ് എം എ കോളേജ് കേരള പ്രീമിയർ ലീഗിന് യോഗ്യത നേടിയത്. എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രാവൻകൂർ റോയൽസിനെ തകർത്തെറിഞ്ഞായിരുന്നു എം എ കോളേജ് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു എം എ കോളേജിന്റെ വിജയം.

ഫഹദ്, ദീപക് രാജ് എന്നിവർ എം എ കോളേജിനു വേണ്ടി ഇരട്ട ഗോളുകളുമായി ഇന്ന് തിളങ്ങി. ജയിർ, ഇമ്മാനുവൽ, അമൽ ദാസ്, ഫജിൽ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ആദ്യമായാണ് കേരള പ്രീമിയർ ലീഗിന് ഒരു കോളേജ് ടീം യോഗ്യത നേടുന്നത്. ഈ മത്സരത്തോടെ കെ പി എൽ യോഗ്യതാ പോരാട്ടങ്ങൾ അവസാനിച്ചു. ആദ്യ യോഗ്യതാ പോരാട്ടത്തിൽ ലുക്ക സോക്കറിനെ തോല്പ്പിച്ച് കണ്ണൂർ സിറ്റിയും കെ പി എൽ യോഗ്യത സ്വന്തമാക്കിയിരുന്നു.