കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകനെ പുറത്താക്കി
![Resizedimage 2026 11 10 18 39 29 1978[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-10_18-39-29_19781.avif)
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ നിര്‍ണായകമായ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ മുഖ്യപരിശീലകന്‍ ആന്‍േ്രഡ ചെര്‍ണിഷോവിനെ പുറത്താക്കി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സഹപരിശീലകന്‍ ഷഫീഖ് ഹസനെ ആക്ടിങ് ഹെഡ് കോച്ചായി നിയമിച്ചു. ഈ സീസണിലെ ടീമിന്റെ പ്രകടനവും ഫലങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് ക്ലബ് മാനേജ്മെന്റിന്റെ നടപടി.
ഇതുവരെ ടീമിനായി നല്കിയ സേവനങ്ങള്‍ക്കും പ്രതിബദ്ധതയ്ക്കും ക്ലബ് നന്ദി അറിയിച്ചു. നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിജയവും നാവ് തോല്‍വിയും ഒരു സമനിലയുമായി ഏഴ് പോയിന്റ്ുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
ശേഷിക്കുന്ന മത്സരങ്ങളില്‍ ആത്മവിശ്വാസം വീണ്ടെടുക്കാനും ടീമിന്റെ ഐക്യം ശക്തിപ്പെടുത്താനും കളിക്കാര്‍ക്കും പരിശീലക സംഘത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് ക്ലബ് അറിയിച്ചു. സീസണ് അവസാനിച്ചിട്ടില്ലെന്നും പോരാട്ടവീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ ക്ലബ്, ശേഷിക്കുന്ന മത്സരങ്ങളിലും ടീമിനൊപ്പം ഉറച്ചുനില്ക്കാന് ആരാധകരോട് അഭ്യര്‍ഥിച്ചു.