“ജീക്സൺ അണ്ടർ റേറ്റഡ് ആണ്, കഴിഞ്ഞ 2 മാസങ്ങളിൽ ഇന്ത്യൻ ദേശീയ ടീമിലെ ഏറ്റവും മികച്ച കളിക്കാരൻ” – സ്റ്റിമാച്

Newsroom

Picsart 23 07 08 18 39 03 508
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് യുവതാരമായ ജീക്സൺ സിങിനെ പ്രശംസിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്. ജീക്‌സൺ സിംഗ് അണ്ടർ റേറ്റഡ് ആണ്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. സ്റ്റിമാച് പറഞ്ഞു.

ജീക്സൺ 23 07 08 18 39 23 257

മികച്ച സ്റ്റാമിന, മികച്ച മൂവ്മെന്റ്സ്, കളിയെക്കുറിച്ചുള്ള ധാരണയും എപ്പോൾ തീരുമാനമെടുക്കണം എന്ന ബോധവും ജീക്സണ് ഉണ്ട്. കോച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ദേശീയ ടീമിനൊപ്പം ഉള്ള റോൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള റോളിൽ നിന്ന് വ്യത്യസ്തമാണ് എന്നും കോച്ച് പറഞ്ഞു.

ഇന്ത്യൻ മിഡ്ഫീൽഡിലെ സ്ഥിര സാന്നിദ്ധ്യമാണ് ഇപ്പോൾ ജീക്സൺ. ഇന്റർ കോണ്ടിനെന്റൽ കപ്പിലെയും സാഫ് കപ്പിലെയും കിരീട നേട്ടത്തിൽ ജീക്സൺ പ്രധാന പങ്കുവഹിച്ചു.