വിശാൽ കെയ്ത് ഈസ്റ്റ് ബംഗാളിലേക്ക് അടുക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായി ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാൾ ഒരു ട്രാൻസ്ഫറിനോട് അടുത്തിരിക്കുകയാണ്. ചെന്നൈയിന്റെ ഗോൾ കീപ്പറായ വിശാൽ കെയ്തിനെ സ്വന്തമാക്കാനുള്ള ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ ആണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ സീസണോടെ വിശാലിന്റെ ചെന്നൈയിനുമായുള്ള കരാർ അവസാനിച്ചിരുന്നു. 2019 മുതൽ ചെന്നൈയിനൊപ്പം ഉള്ള താരമാണ് വിശാൽ.

ഈ സീസണിൽ താരം ആകെ 9 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. പൂനെ സിറ്റിയുടെ ഗോൾകീപ്പർ ആയിരുന്ന കെയ്ത് ആ ക്ലബ് ഇല്ലാതായതോടെയാണ് ചെന്നൈയിനിലേക്ക് എത്തിയത്. മുമ്പ് ഷില്ലോങ്ങ് ലജോങ്ങിന്റെ വല കാത്തുകൊണ്ടാണ് വിഷാൽ കെയ്ത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. ഹിമാചൽ പ്രദേശ് സ്വദേശിയായ വിശാൽ എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ വല കാത്തിട്ടുണ്ട്.