ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. സ്പാനിഷ് വിങ്ങറായ അരിദായ് സുവാരസ് കബ്രേര ആണ് ഒഡീഷയിലേക്ക് എത്തുന്നത്. 32കാരനായ താരം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ലാസ് പാമസ് ക്ലബിന്റെ കളിക്കാരനായിരുന്ന താരം ക്ലബ് വിടുന്നതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
“ഒഡീഷ എഫ്സിയിൽ ഒപ്പിടുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഇന്ത്യയിൽ കളിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ ടീമംഗങ്ങളെ ഉടൻ കാണാനും വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു.” കരാർ ഒപ്പുവെച്ച ശേഷം താരം പറഞ്ഞു
സ്പെയിനിലെ വലിയ ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുള്ള താരമാൺ. അരിദായ്. ജിറോണ, ബെറ്റിസ്, ഹോസ്പിറ്റാലറ്റ്, സബാഡെൽ, വലൻസിയ ബി ടീം തുടങ്ങിയ വിവിധ ടീമുകളുടെ ജേഴ്സി താരം അണിഞ്ഞിട്ടുണ്ട്. വിങ്ങറായ താരം ഗോളടിക്കാനും ഗോൾ ഒരുക്കാനും കഴിവുള്ള താരമാണ്. ഐ എസ് എല്ലിൽ ഒഡീഷയ്ക്ക് കരുത്തായി മാറാൻ താരത്തിനായേക്കും. ഒഡീഷ ഇതോടെ നാലു വിദേശ സൈനിംഗുകൾ പൂർത്തിയാക്കി.