സംശയമില്ല, തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് – കെമര്‍ റോച്ച്

Sealesroach

പുറത്താകാതെ 30 റൺസുമായി നിന്ന വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ കെമര്‍ റോച്ച് ആയിരുന്നു വെസ്റ്റിന്‍ഡീസിന്റെ പാക്കിസ്ഥാനെതിരെയുള്ള ഒരു വിക്കറ്റ് വിജയത്തിലെ വിജയ ശില്പി. തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണ് ഇതെന്നാണ് മത്സരശേഷം താരം പറഞ്ഞത്.

ഷഹീന്‍ അഫ്രീദി ഒരു ഭീഷണിയായിരുന്നുവെന്നും എന്നാൽ താന്‍ അദ്ദേഹത്തെ കരുതലോടെ നേരിടുകയായിരുന്നുവെന്നും തന്നിൽ സ്വയം വിശ്വസിച്ചാണ് താന്‍ ബാറ്റ് വീശിയതെന്നും കെമര്‍ റോച്ച് കൂട്ടിചേര്‍ത്തു. വിന്‍ഡീസ് ബാറ്റിംഗ് കോച്ച് മോണ്ടി പറയുന്നത് പോലെ താന്‍ ഓരോ ബോളിനെയും നേരിടുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും കെമര്‍ പറഞ്ഞു.

ജെയ്ഡന്‍ മികച്ച രീതിയിൽ മറുവശത്ത് താന്‍ ആവശ്യപ്പെട്ട പോലെ വിക്കറ്റ് സംരക്ഷിച്ചു നിന്നുവെന്നും മികച്ച പോരാട്ട വീര്യമാണ് താരം പുറത്തെടുത്തതെന്നും കെമര്‍ റോച്ച് വ്യക്തമാക്കി.

Previous articleഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം, അവസാന സെഷനിലെ രണ്ട് ഡ്രോപ് ക്യാച്ചുകള്‍ വിനയായി – ബാബര്‍ അസം
Next articleസ്പാനിഷ് വിങ്ങറെ ഒഡീഷ സ്വന്തമാക്കി