ഐസാൾ എഫ് സിയുടെ രണ്ട് യുവതാരങ്ങൾ ഇനി ഒഡീഷ എഫ് സിയിൽ

- Advertisement -

ഐസാൾ എഫ് സിയുടെ രണ്ട് യുവതാരങ്ങളെ ഒഡീഷ എഫ് സി സൈൻ ചെയ്തു. മധ്യനിര താരമായ ഐസക് വാൻലാൽറുവത്ഫെലയെയും ഫോർവേഡായ പോൾ റാംഫാങ്സോവയുമാണ് ഒഡീഷ എഫ് സിയിലേക്ക് എത്തിയിരിക്കുന്നത്. 21കാരനായ പോൾ ഐസാളിന്റെ റിസേർവ്സ് ടീമിലൂടെ വളർന്നു വന്ന താരമാണ്. അവസാന സീസണുകളിൽ ഐ ലീഗിൽ ഐസാളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

ബെംഗളൂരു എഫ് സിക്കായി മുമ്പ്. 2018ൽ ആയിരുന്നു താരം ഐസാളിലേക്ക് മാറിയത്. മുമ്പ് കേരളത്തിന്റെ അക്കാദമിയായ റെഡ്സ്റ്റാർ അക്കാദമിയുടെയും താരമായിരുന്നു ഐസക്. റെഡ് സ്റ്റാറിലെ മികച്ച പ്രകടനമായിരുന്നു ഐസകിനെ ബെംഗളൂരു എഫ് സിയിൽ എത്തിച്ചത്.

Advertisement