സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് രാഹുൽ ദ്രാവിഡ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ

- Advertisement -

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. വിസ്ഡൺ മാഗസിൻ നടത്തിയ വോട്ടെടുപ്പിലാണ് സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് രാഹുൽ ദ്രാവിഡ് മികച്ച ടെസ്റ്റ് താരമായത്. രാഹുൽ ദ്രാവിഡിന് 52% വോട്ട് ലഭിച്ചപ്പോൾ സച്ചിൻ ടെണ്ടുൽക്കറിന് 48% വോട്ട് മാത്രമാണ് ലഭിച്ചത്.

സച്ചിൻ ടെണ്ടുൽക്കറിനെയും രാഹുൽ ദ്രാവിഡിനെയും കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറുമായിരുന്നു അവസാന നാല് സ്ഥാനത്ത് ഉണ്ടായിരുന്നത്. മൂന്നാം സ്ഥാനം നേടിയത് സുനിൽ ഗാവസ്‌കറാണ്. 16 ഇന്ത്യൻ താരങ്ങളെ ഉൾപ്പെടുത്തിയാണ് വിസ്ഡൻ വോട്ടിങ് സംഘടിപ്പിച്ചത്.

Advertisement