“ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയവും അന്തരീക്ഷവുമാണ് കൊച്ചിയിലേത്” – ഇവാൻ വുകമാനോവിച്

Newsroom

20220810 015535

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അവിടെ ആരാധകർ ഒരുക്കുന്ന അന്തരീക്ഷം പകരം വെക്കാൻ ഇല്ലാത്തത് ആണ് എന്നും ഇവാൻ ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് നടത്തിയ ട്വിറ്റർ സ്പേസിൽ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ ആരാധകൃ ഉയർത്തുന്ന ശബ്ദം കേൾക്കാനായി കാത്തിരിക്കുക ആണെന്ന് ഇവാൻ പറഞ്ഞു.

സ്റ്റേഡിയത്തിലെ അന്തരീക്ഷം കളിക്കാരെ കൂടുതൽ മികവിലേക്ക് പുഷ് ചെയ്യും എന്ന് ഇവാൻ പറഞ്ഞു. കളിക്കാർ അവരുടെ എല്ലാം ഈ ആരാധകർക്കായി കളത്തിൽ നൽകുമെന്നും കോച്ച് ഉറപ്പ് പറയുന്നു. തനിക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നത് എളുപ്പമുള്ള കാര്യമായിരുന്നു. കരാർ എന്തും ആയിക്കൊള്ളട്ടെ ഇവിടെ തുടരാൻ ഞാൻ തയ്യാറാണ് എന്നാണ് കഴിഞ്ഞ സീസൺ അവസാനം താൻ ക്ലബിനോട് പറഞ്ഞത് എന്ന് ഇവാൻ പറയുന്നു.

Story Highlight: Kerala Blasters’ home ground is the stadium in India,says Ivan Vukomanovic