“ചില മത്സരങ്ങൾ ഒക്കെ പരാജയപ്പെടുന്നത് നല്ലതാണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Ivan Blasters

പ്രീസീസണിൽ കടുത്ത എതിരാളികളെ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിലേക്ക് ആയിരുന്നില്ല യൂറോപ്പിൽ പോയിവലിയ ക്ലബുകൾക്ക് എതിരെ കളിക്കാൻ ആയിരുന്നു ക്ലബ് ഉദ്ദേശിച്ചിരുന്നത് എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. എന്നാൽ യൂറോപ്പിലെ യുദ്ധവും മറ്റു സാഹചര്യങ്ങളും ഈ തീരുമാനം മാറ്റാൻ കാരണമായി. പകരം യു എ യിലേക്ക് പോകാൻ ക്ലബ് തീരുമാനിച്ചു. യു എ ഇയിലേക്ക് പോകാൻ അവിടുത്തെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരു കാരണമാണ്. ഒപ്പം യു എ ഇയിലെ പരിശീലന സൗകര്യങ്ങളും ഒരു പ്രധാന കാരണമാണ്. ഇവാൻ പറഞ്ഞു.

യു എ ഇയിലും കേരള ബ്ലാസ്റ്റേഴ്സ് വലിയ ടീമുകളുമായി തന്നെയാണ് ഏറ്റുമുട്ടുന്നത്. വിജയിക്കാൻ വേണ്ടി വെറുതെ സൗഹൃദ മത്സരങ്ങൾ കളിക്കാനല്ല പ്രീസീസൺ‌. അപ്പോൾ എവിടെയാണ് മെച്ചപ്പെടേണ്ടത് എന്ന് മനസ്സിലാകില്ല. ചില മത്സരങ്ങൾ ഒക്കെ പരാജയപ്പെടുന്നത് നല്ലതാണ്. എന്നാലെ പിഴവുകൾ മനസ്സിലാവുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യൂ. ഇവാൻ പറഞ്ഞു.

Story Highlight: Kerala Blasters had plans to visit europe for preseason