ആൽബർട്ടോ നൊഗുവേര മുംബൈ സിറ്റി വിട്ട് ബെംഗളൂരു എഫ് സിയിലേക്ക്

Newsroom

Picsart 24 04 27 14 48 12 046
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് മിഡ്ഫീൽഡർ ആൽബെർടോ നൊഗുവേര മുംബൈ സിറ്റിയിൽ വിടും എന്ന് റിപ്പോർട്ടുകൾ. താരത്തെ ബെംഗളൂരു എഫ് സി സ്വന്തമാക്കും എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. താരവും ബെംഗളൂരുവും തമ്മിൽ ഇതിൽ ധാരണ ആയിട്ടുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു നൊഗുവേര മുംബൈയിൽ എത്തിയത്‌. മുംബൈ സിറ്റിക്കായി രണ്ട് സീസണിലായി 31 ഐ എസ് എൽ മത്സരങ്ങളിൽ കളിച്ച താരം 5 ഗോളും 2 അസിസ്റ്റും സംഭാവന ചെയ്തു.

നൊഗുവേര 23 05 04 17 01 44 185

മുംബൈയിൽ എത്തും മുമ്പ് രണ്ടു സീസണുകളായി എഫ് സി ഗോവയ്ക്ക് ഒപ്പം ആയിരുന്നു നൊഗുവേര. രണ്ട് സീസണുകളിലായി അവുടെ 39 മത്സരങ്ങൾ കളിച്ച താരം 4 ഗോളും 11 അസിസ്റ്റും ഗോവക്ക് സംഭാവന ചെയ്തിരുന്നു.

മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിനായും ബി ടീമിനായും ഒപ്പം സീനിയർ ടീമിനായും ആൽബെർട്ടോ കളിച്ചിട്ടുണ്ട്.

ലാലിഗ ക്ലബായ ഗെറ്റഫെയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇംഗ്ലണ്ടിൽ ബ്ലാക്ക്പൂൾ ക്ലബിനായും കളിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പാനിഷ് ക്ലബുകളായ ലോർക, നുമാൻസിയ, റേസിംഗ് സാന്റന്റർ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.