ഇംഗ്ലീഷ് ക്ലബുകൾക്ക് എതിരെ കളിച്ചത് കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് ലക്ഷ്യബോധം നൽകും”

Newsroom

Img 20220810 005948

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ ഇംഗ്ലണ്ടിൽ നെക്സ്റ്റ് ജെൻ കപ്പിൽ കളിച്ചത് ആ താരങ്ങൾക്ക് വലിയ ഗുണം ചെയ്യും എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. നെക്സ്റ്റ് ജെൻ കപ്പിൽ വലിയ പരാജയങ്ങൾ കാര്യമാക്കേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു. യൂറോപ്പിൽ പോയി കളിക്കാൻ ഈ താരങ്ങൾക്ക് അവസരം ഉണ്ടായി എന്നതാണ് കാര്യം. ഈ താരങ്ങൾക്ക് യൂറോപ്പിലെ ലെവൽ ഫീൽ ചെയ്യാനും പരിചയപ്പെടാനും പറ്റി. അതാണ് കാര്യം.

ഇപ്പോൾ അവർക്ക് ലക്ഷ്യം ഉണ്ടാകും. ആ യൂറോപ്യൻ താരങ്ങളുടെ ലെവലിലേക്ക് ഞങ്ങളും ഉയരേണ്ടതുണ്ട് എന്ന്. ഇംഗ്ലണ്ടിൽ പോയില്ലായിരുന്നു എങ്കിൽ ഞങ്ങൾ എത്ര ഉയരേണ്ടതുണ്ട് എന്ന് അവർക്ക് മനസ്സിലാക്കാൻ മാതൃക ഉണ്ടാകുമായിരുന്നില്ല. ഇനി ഈ താരങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സഹായിക്കുക ആണ് ഞങ്ങൾ പരിശീലകരുടെ ദൗത്യം‌. ഇവാൻ പറഞ്ഞു.

Story Highlight: Next Gen cup experience will help youngsters of Kerala Blasters in future