കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗദിയിലോ ഖത്തറിലോ ആകും!!

Newsroom

Updated on:

Picsart 23 02 26 18 07 55 613
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പ്രീസീസൺ സൗദി അറേബ്യയിലോ ഖത്തറിലോ ആകും നടക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ ആയിരുന്നു പ്രീസീസൺ യാത്ര നടത്തിയത്. ഇന്ത്യക്ക് ഫിഫയുടെ വിലക്ക് കിട്ടിയതിനാൽ ആ യാത്രയിൽ ബ്ലാസ്റ്റേഴ്സ് ചില തിരിച്ചടികൾ നേരിട്ടിരുന്നു. എങ്കിലും സാമ്പത്തികമായി ആ യാത്ര വിജയമായത് കൊണ്ട് ഖത്തറിൽ നിന്നു.സൗദിയിൽ നിന്നുമുള്ള ക്ഷണങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുകയാണ്.

Picsart 23 02 07 21 19 04 871

ഈ രണ്ട് രാജ്യങ്ങളും ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഏറെ ശ്രദ്ധ നേടുന്ന രാജ്യങ്ങൾ ആണ്. ലോകകപ്പ് കഴിഞ്ഞതോടെ ഖത്തറിലെ ഫുട്ബോളിനും റൊണാൾഡോ വന്നതോടെ സൗദിയിലെ ഫുട്ബോളിനും ലോക ഫുട്ബോളിൽ വലിയ സ്ഥാനം ലഭിക്കുന്നുണ്ട്. ഈ രണ്ട് രാജ്യങ്ങളിൽ എവിടെയാലും ബ്ലാസ്റ്റേഴ്സ് പോവുക എന്ന് ഉടൻ തീരുമാനമാകും. പ്രീസീസണിൽ ബ്ലാസ്റ്റേഴ്സ് ആ രാജ്യങ്ങളിൽ പ്രധാന ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കുകയും ചെയ്യും.

പ്രീസീസൺ ടൂർ കഴിഞ്ഞു വന്നാൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും തിരുവനന്തപുരവും ഒരോ സൗഹൃദ മത്സരം കളിക്കാനും സാധ്യതയുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.