ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി, അഭിമന്യു ഈശ്വരനു 150… റെസ്റ്റ് ഓഫ് ഇന്ത്യ ശക്തമായ നിലയിൽ

Newsroom

Picsart 23 03 01 17 34 55 508
Download the Fanport app now!
Appstore Badge
Google Play Badge 1

മധ്യപ്രദേശും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള ഇറാനി കപ്പ് മത്സരത്തിൽ, ആദ്യ ദിനം മികച്ച ബാറ്റിംഗ് പ്രകടനത്തോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത് റെസ്റ്റ് ഓഫ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത റെസ്റ്റ് ഓഫ് ഇന്ത്യക്ക് നല്ല തുടക്കം ആയിരുന്നുല്ല. അവർക്ക് ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ വെറും 2 റൺസിന് നഷ്ടമായി.

ഇന്ത്യ 23 03 01 17 33 22 307

എന്നിരുന്നാലും, അതൊന്നും പ്രശ്നമായിരുന്നു, യശസ്വി ജയ്‌സ്വാളും അഭിമന്യു ഈശ്വരനും ചേർന്ന് രണ്ടാം വിക്കറ്റിൽ 371 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 259 പന്തിൽ 30 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 213 റൺസ് നേടി ജയ്‌സ്വാൾ മധ്യപ്രദേശ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. മറുവശത്ത്, ഈശ്വരൻ 240 പന്തിൽ 17 ഫോറും 2 സിക്സും സഹിതം 154 റൺസ് നേടി. 85-ാം ഓവറിൽ ജയ്‌സ്വാളിനെ അവേഷ് ഖാൻ പുറത്താക്കിയതോടെ ഇരുവരുടെയും കൂട്ടുകെട്ട് തകർന്നു.

പിന്നാലെ ഈശ്വരൻ റണ്ണൗട്ടാവുകയും ചെയ്തു., സൗരഭ് കുമാറും ബി. ഇന്ദ്രജിത്തും ആണ് ഇപ്പ്പൊൾ ക്രീസിൽ. റെസ്റ്റ് ഓഫ് ഇന്ത്യ 87 ഓവറിൽ 381/3 എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. 16 ഓവറിൽ 2/51 എന്ന കണക്കിൽ ഫിനിഷ് ചെയ്ത ആവേശ് ഖാൻ മാത്രം ആണ് മധ്യപ്രദേശ് ബൗളർമാരിൽ തിളങ്ങിയത്‌.