ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നാളെ രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഹൈദരബാദ് റിസേർവ്സിനെ ആകും നേരിടുക. മത്സരം ലൈവ് ടെലികാസ്റ്റ് ഇല്ല എന്നത് ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകും.

കേരളത്തിന്റെ 23 അംഗ സ്ക്വാഡിൽ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായ ഏഴ് താരങ്ങൾ ഉണ്ട്. സച്ചിൻ സുരേഷ്, മുഹീത്, ആയുഷ്, സഞ്ജീവ് സ്റ്റാലിൻ, ബിജോയ്, ഗിവ്സൺ, വിൻസി ബരെറ്റോ എന്നീ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായിരുന്ന താരങ്ങൾ ആണ് ഡെവലപ്മെന്റ് ലീഗിലും ഉള്ളത്.

നിരവധി മലയാളി യുവ ടാലന്റുകളും ടീമിന്റെ ഭാഗമായുണ്ട്‌. റോഷൻ ജിജി, ശ്രീകുട്ടൻ, എബിൻ ദാസ് തുടങ്ങി മലയാളികൾ ഉറ്റു നോക്കുന്ന താരങ്ങളും സ്ക്വാഡിന്റെ ഭാഗമാണ്. തോമസ് ഷോർസ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയത്തോടെ തുടങ്ങാൻ ആകും കേരളം ശ്രമിക്കുക. മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് ആണ് ഹൈദരബാദിനെ പരിശീലിപ്പിക്കുന്നത്. നാല് മലയാളി താരങ്ങൾ ഹൈദരാബാദ് സ്ക്വാഡിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചർ;

April 16 – Kerala Blasters vs Hyderabad
April 20 – Kerala Blasters vs Mumbai City
April 23 – Kerala Blasters vs Chennaiyin
April 27 – Kerala Blasters vs Jamshedpur
May 4 – Kerala Blastets vs FC Goa
May 8 – Kerala Blasters vs Young Champions
May 12 – Kerala Blasters vs Bengaluru FC