ഐ എസ് എൽ കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോൾ ടീം യൂറോപ്പിൽ പര്യടനം നടത്തും

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാവി പരുപാടികൾ വ്യക്തമാക്കി ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്. ഇന്ത്യൻ ടീം ഈ ഐ എസ് എൽ സീസൺ അവസാനിച്ചാൽ യൂറോപ്പിൽ പര്യടനം നടത്തും എന്നാണ് സ്റ്റിമാച് പറയുന്നത്. അതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ഐ എസ് എൽ സീസൺ കഴിഞ്ഞാൽ ലോകകപ്പ് യോഗ്യതാ മത്സരമുണ്ട്. അതിനു വേണ്ടി ഒരുങ്ങാൻ സൗഹൃദ മത്സരങ്ങൾ കളിക്കും. സ്റ്റിമാച് പറഞ്ഞു.

ഈ സൗഹൃദ മത്സരങ്ങൾക്ക് ഒപ്പം യൂറോപ്പിലേക്ക് പര്യടനം നടത്താനും ശ്രമിക്കുന്നുണ്ട് എന്ന് സ്റ്റിമാച് പറഞ്ഞു. യൂറോപ്പിൽ പത്തോളം സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ഇന്ത്യ പ്ലാൻ ചെയ്യുന്നത് എന്നും സ്റ്റിമാച് പറഞ്ഞു. 2022 ഏഷ്യൻ കപ്പും 2026 ലോകകപ്പും ആണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായുള്ള ഒരുക്കമാണ് ഈ യൂറോപ്പ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.

Previous article“ഒരു ഫോർമാറ്റിന്റെ മാത്രം സ്പെഷ്യലിസ്റ്റ് അല്ല താൻ” – വിരാട് കോഹ്ലി
Next articleപരമ്പരയിൽ രണ്ട് ഡേ നൈറ്റ് മത്സരങ്ങൾ കളിക്കാനാവില്ലെന്ന് സൗരവ് ഗാംഗുലി