“ഒരു ഫോർമാറ്റിന്റെ മാത്രം സ്പെഷ്യലിസ്റ്റ് അല്ല താൻ” – വിരാട് കോഹ്ലി

ഒരു ഫോർമാറ്റിന്റെയും സ്പെഷ്യലിസ്റ്റ് അല്ല താൻ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്നലെ വെസ്റ്റിൻഡീസിനെതിരെ തന്റെ ട്വി20യിലെ ഏറ്റവും മികച്ച ഇന്നിങ്സ് കളിച്ച ശേഷം സംസാരിക്കുകയായിരുന്നു കോഹ്ലി. തനിക്ക് ഒരു ഫോർമാറ്റിന്റെ മാത്രം സ്പെഷ്യലിസ്റ്റ് ആകുവാൻ ആഗ്രഹമില്ലെന്നും മൂന്ന് ഫോർമാറ്റിലും ഒരു പോലെ സംഭാവന ചെയ്യണം എന്നാണ് ആഗ്രഹം എന്നും കോഹ്ലി പറഞ്ഞു.

ഒരോ ഫോർമാറ്റിനു വേണ്ടിയും പ്രത്യേകം മാറ്റങ്ങൾ വരുത്തേണ്ടു വരുന്ന താരമല്ല‌. തന്റെ ശൈലി ടെസ്റ്റിനും ഏകദിനത്തിനും ട്വി20ക്കും ഒരുപോലെ യോജിച്ചതാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. താൻ ആകാശത്തേക്ക് പന്ത് ഉയർത്തി അടിച്ച് ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിൽ ഉള്ള ക്രിക്കറ്റർ അല്ല. തന്റെ ജോലി ചെയ്യുന്നതിൽ ആണ് തനിക്ക് താല്പര്യം എന്നും കോഹ്ലി പറഞ്ഞു.

Previous articleപിയേഴ്സൺ ഇനി വാറ്റ്ഫോർഡിന്റെ പരിശീലകൻ
Next articleഐ എസ് എൽ കഴിഞ്ഞാൽ ഇന്ത്യൻ ഫുട്ബോൾ ടീം യൂറോപ്പിൽ പര്യടനം നടത്തും