FeaturedFootball

ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് 10 ഗോളിന്റെ മിന്നും ജയം

ദുബൈയിൽ സന്നാഹത്തിനായി സഞ്ചരിക്കുന്ന ഇന്ത്യയുടെ അണ്ടർ 16 ടീമിന് തകർപ്പൻ ജയം. സൗഹൃദ മത്സരത്തിൽ അൽ ഹംറിയ ക്ലബിനെ എതിരില്ലാത്ത 10 ഗോളുകൾക്കാണ് ഇന്ത്യൻ കുട്ടികൾ ഇന്ന് തോൽപ്പിച്ചത്. ഇന്ത്യക്കായി എട്ടു താരങ്ങൾ ഇന്ന് സ്കോർ ചെയ്തു.

ലാൽറൊകിമ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒപ്പം ഗുർകിറാത്, ബെകെ ഓറം, രോഹിത് ദാനു, റിഡ്ജ്, ഹർപ്രീത്, രവി, ആദർശ് എന്നിവരും ഗോൾ വല ചലിപ്പിച്ചു. ഒരു ഗോൾ ഓൺ ഗോളായിരുന്നു. മലയാളി താരം ഷഹബാസ് അഹമ്മദും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial