ആറ് താരങ്ങൾ കൂടെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ പുതിയ പരിശീലകൻ സ്റ്റിമാച് വീണ്ടും ടീമിനെ വെട്ടി ചുരുക്കി. തന്റെ ആദ്യ ക്യാമ്പിൽ ഉണ്ടായിരുന്നവരിൽ 6 പേരെ കൂടെ സ്റ്റിമാച് പുറത്താക്കിയിരിക്കുകയാണ്. നാരായൺ ദാസ്, സലാം രഞ്ജൻ, റൗളിംഗ് ബോർജസ്, ധൻപാൽ ഗണേഷ്, കോമൽ തട്ടാൽ, അൻവർ അലി എന്നിവരെയാണ് ഇപ്പോൾ ക്യാമ്പിൽ നിന്ന് റിലീസ് ചെയ്തത്. പരിക്ക് കാരണമാണ് അൻവർ അലി പറത്തായത്.

ഇതോടെ 37 അംഗ ക്യാമ്പ് 25 അംഗങ്ങളായി കുറഞ്ഞു. നേരത്തെ സുമീത് പസി, റെഡീം ട്ലാംഗ്, നന്ദ കുമാർ, ബിക്രം ജിത്, ജർമ്മൻ പ്രീത്, വിശാൽ കെയ്ത് എന്നിവരും ടീമിൽ നിന്ന് പുറത്തായിരുന്നു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ജോബി ജസ്റ്റിൻ എന്നിവർ ടീമിൽ തന്നെ ഉണ്ട്. ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പിനു മുമ്പായി ടീമിനെ 23 അംഗ ടീമായി ഇനിയും ടീമിനെ ചെറുതാക്കും.

സ്ക്വാഡ്;
GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh.

DEFENDERS: Pritam Kotal, Nishu Kumar, Rahul Bheke, Sandesh Jhingan, Adil Khan, Subhasish Bose

MIDFIELDERS: Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Pronay Halder, Vinit Rai, Sahal Abdul, Amarjit Singh, Lallianzuala Chhangte, Michael Soosairaj.

FORWARDS: Balwant Singh, Sunil Chhetri, Jobby Justin, Farukh Choudhary, Manvir Singh.