പരാജയം അറിയാതെ ഏഴ് മത്സരങ്ങൾ, നെരോക മുന്നോട്ട്

ഐ ലീഗിൽ ഇന്ന് നെരോകയ്ക്ക് ഒരു വിജയം കൂടെ. ഇന്ന് നെരോക ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്‌. രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളിലായിരുന്നു നെരോകയുടെ വിജയം. 76ആം മിനുട്ടിൽ ആരോസ് ഡിഫൻസിന്റെ പിഴവിൽ നിന്നായിരുന്നു ഗോൾ വന്നത്.

7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി നെറോക മൂന്നാമതാണ് ഇപ്പോൾ ലീഗിൽ നിൽക്കുന്നത്‌. നെരോക ഒരു മത്സരം പോലും ഈ സീസണിൽ പരാജയപ്പെട്ടിട്ടില്ല. ഗോകുലവും നെരോകയും മാത്രമേ പരാജയം അറിയാത്തതായിട്ടുള്ളൂ.