പാക്കിസ്ഥാനിലേക്ക് അയർലണ്ടും ശ്രീലങ്കയും എത്തുന്നു

പാക്കിസ്ഥാന്‍ വനിതകള്‍ക്കെതിരെ നാട്ടിൽ കളിക്കാനായി ശ്രീലങ്കയും അയർലണ്ടും എത്തുന്നു. ശ്രീലങ്ക മേയ് – ജൂൺ മാസത്തിലും അയര്‍ലണ്ട് ജൂലൈയിലും ആണ് കളിക്കാനെത്തുക എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്റെ വരാനിരിക്കുന്ന സീസൺ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചപ്പോളാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്. മേയ് 2022 മുതൽ ഫെബ്രുവരി 2023 വരെയുള്ള കാലഘട്ടത്തിൽ പാക്കിസ്ഥാന്‍ വനിതകള്‍ എട്ട കോംപറ്റീഷനുകളിൽ പങ്കെടുക്കും. ഐസിസി വനിത ചാമ്പ്യന്‍ഷിപ്പ്, ഐസിസി വനിത ടി20 ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, എസിസി വനിത ടി20 ഏഷ്യ കപ്പ് എന്നിവയാണ് ഇത്.