ഐ എസ് എല്ലിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറഞ്ഞ് ജോബി ജസ്റ്റിൻ

- Advertisement -

ഐ ലീഗിൽ ഇപ്പോൾ മിന്നുന്ന ഫോമിൽ ഉള്ള മലയാളിയായ ജോബി ജസ്റ്റിനായി ഐ എസ് എൽ ക്ലബുകൾ വലവീശി തുടങ്ങിയിരിക്കുകയാണ്. എ ടി കെ കൊൽക്കത്ത ആണ് ഈ ഈസ്റ്റ് ബംഗാൾ താരത്തിനായി രംഗത്ത് എത്തിയിരിക്കുന്നത്. ജോബിക്കായി എ ടി കെ വൻ തുക വാഗ്ദാനം ചെയ്തെന്നും വാർത്തകൾ ഉണ്ട്. എന്നാൽ ഈ അഭ്യൂഹങ്ങളിൽ ജോബി ജസ്റ്റിൻ തന്റെ പ്രതികരണം അറിയിച്ചു.

താൻ ഇപ്പോൾ ഐ എസ് എല്ലിലേക്ക് ഇല്ലാ എന്നായിരുന്നു ജോബിയുടെ പ്രതികരണം. ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതാണ് ഇപ്പോൾ അഭ്യൂഹങ്ങൾ ഉയരാൻ കാരണം. എന്നാൽ സീസൺ പകുതിക്ക് വെച്ച് ഓഫറുകൾ കേൾക്കാൻ ജോബി താല്പര്യപ്പെടുന്നില്ല. ഈ സീസണിൽ ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ തന്നെ ഉണ്ടാകുമെന്നും ഭാവി പിന്നീട് ആലോചിക്കാൻ എന്നും ജോബി ഒരു ദേശീയ മാധ്യത്തിനോട് പറഞ്ഞു.

ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഏഴു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ ജോബി നേടിയിട്ടുണ്ട്.

Advertisement