“മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകിയതൊന്നും മറക്കരുത്”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ മൗറീനോ ക്ലബിന് നൽകിയതൊക്കെ എളുപ്പത്തിൽ എല്ലാവരും മറക്കുന്നു എന്ന് യുണൈറ്റഡ് ഡിഫൻഡർ ലൂക് ഷോ. മൗറീനോയുടെ സംഭാവനകൾ മറക്കാൻ പാടില്ല. അദ്ദേഹം ടീമിന് നൽകിയതിനെ എല്ലാവരും ബഹുമാനിക്കണമെന്നും ലൂക് ഷോ പറഞ്ഞു. മൂന്ന് കിരീടങ്ങൾ ക്ലബിന് മൗറീനോ നേടി തന്നിട്ടുണ്ട്. അത് ക്ലബിന്റെ അഭിമാനമായും മാറിയിട്ടുണ്ട്. ഷോ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആയിരുന്നു മോശം പ്രകടനങ്ങൾ സഹിക്കാൻ കഴിയാതെ യുണൈറ്റഡ് ബോർഡ് ജോസെ മൗറീനോയെ പുറത്താക്കിയത്. ഒലെ ഗണ്ണാർ സ്കോൾഷ്യാർ ചുമതലയേറ്റ് യുണൈറ്റഡിന് ആദ്യ മത്സരത്തിൽ തന്നെ വിജയവും നൽകി. ഇതോടെ എല്ലാ മാധ്യമങ്ങളും ആരാധകരും യുണൈറ്റഡ് മുൻ പരിശീലകനെ രൂക്ഷമായി വിമർശിച്ചു തുടങ്ങിയിരുന്നു. ആ അവസരത്തിലാണ് ഷോയുടെ പ്രതികരണം.

മൗറീനോ നേടി തന്നെ യൂറോപ്പ ലീഗ് കിരീടം ഓർക്കണം എന്നും, അത് ക്ലബ് ചരിത്രത്തിൽ ഇതുവരെ നേടാത്ത കിരീടം ആയിരുന്നെന്നും ഷോ പറഞ്ഞു.

Advertisement