സിദാൻ തന്നെ യുണൈറ്റഡ് പരിശീലകനായി വരണമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

- Advertisement -

ഒലെ ഗണ്ണാർ സ്കോൾഷ്യാർ താൽക്കാലിക പരിശീലകനായി എത്തിയ യുണൈറ്റഡ് പുതിയ ഒരു സ്ഥിര പരിശീലകനായുള്ള അന്വേഷണത്തിലാണ്. ടോട്ടൻഹാം പരിശീലകൻ പൊചട്ടീനോയും ഫ്രഞ്ച് ഇതിഹാസം സിദാനും ഒക്കെയാണ് സാധ്യതാ ലിസ്റ്റിൽ ഉള്ളത്. പരിശീലകനായി സിദാൻ എത്തണമെന്ന അഭിപ്രായവുമായി ഇപ്പോൾ എത്തിയിരിക്കുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സാഹ ആണ്. ഫ്രഞ്ച് താരം കൂടിയായ സാഹ സിദാനെ മാഞ്ചസ്റ്ററിന് പറ്റിയ പരിശീലകനായാണ് കണക്കാക്കുന്നത്.

സിദാൻ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. ഒരു പരിശീലകനെന്ന നിലയിൽ സിദാന് പകരം വെക്കാൻ ആരുമില്ല എന്നാണ് തന്റെ അഭിപ്രായം സാഹ പറയുന്നു. റയൽ മാഡ്രിഡിൽ അറ്റാക്കിനെയും ഡിഫൻസിനെയും കോർത്ത് ഇണക്കിയുള്ള സിദാന്റെ ഫുട്ബോൾ ശൈലി എല്ലാവരും കണ്ടതാണ്. അത്തരത്തിൽ ഉള്ള ഫുട്ബോൾ ആണ് യുണൈറ്റഡിലും എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്. സാഹ പറയുന്നു.

സിദാൻ റയൽ മാഡ്രിഡിനൊപ്പം മൂന്ന് വർഷങ്ങളിൽ നിന്നായി 9 കിരീടങ്ങൾ നേടിയിരുന്നു. സിദാനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഇഷ്ടപ്പെടും എന്നും സാഹ പറയുന്നു

Advertisement