ഐലീഗിൽ കേരളത്തിന്റെ യുവതാരം അർജുൻ ജയരാജിനെ തേടി ഒരു പുരസ്കാരം എത്തി. ഐലീഗിലെ ഈ ആഴ്ചയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അർജുൻ സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ആഴ്ചയിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരള എഫ് സിക്കായി തകർപ്പൻ പ്രകടനം അർജുൻ കാഴ്ചവെച്ചിരുന്നു. ചർച്ചിലിനെതിരെ ഗോകുലത്തിനായി അർജുൻ ഗോളും നേടിയിരുന്നു.
ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു അർജുനെ മികച്ച താരമായി തിരഞ്ഞെടുത്തത്. മോഹൻ ബഗാൻ താരം സോണി നോർദയെ ആണ് അർജുൻ പിന്നിലാക്കിയത്. വോട്ടിങിലെ 55 ശതമാനത്തോളം വോട്ടും അർജുൻ തന്നെ നേടി. അവാർഡിൽ സന്തോഷമുണ്ട് എന്നും എല്ലാവർക്കും ഇതിനായി നന്ദി പറയുന്നു എന്നും അർജുൻ പറഞ്ഞു. അടുത്ത ഐലീഗ് മത്സരത്തിനായി കൊൽക്കത്തയിലാണ് അർജുൻ ഇപ്പോൾ.