അവസാന നിമിഷ ഗോളിൽ ഈസ്റ്റ് ബംഗാൾ രക്ഷപ്പെട്ടു

- Advertisement -

ലീഗിൽ തുടർ വിജയങ്ങളുമായി മുന്നേറുകയായിരുന്ന ഈസ്റ്റ് ബംഗാളിന് തിരിച്ചടി. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട ഈസ്റ്റ് ബംഗാൾ സമനിലയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ കളിയുടെ അവസാന നിമിഷത്തിൽ പിറന്ന ഗോളാണ് ഈസ്റ്റ് ബംഗാളിന് 1-1 എന്ന സമനില നേടിക്കൊടുത്തത്. 1-0ന് ചർച്ചിൽ 90ആം മിനുട്ട് വരെ മുന്നിൽ ആയിരുന്നു.

അവസാന നിമിഷം ലഭിച്ച പെനാൾട്ടി ജെയ്മി സാന്റോസ് ആദ്യം നഷ്ടമാക്കി എങ്കിലും പിനീട് റീബൗണ്ടിലൂടെ ലക്ഷ്യത്തിൽ എത്തിച്ചു. കളിയുടെ ഒമ്പതാം മിനുട്ടിൽ പ്ലാസയിലൂടെ ആയിരുന്നു ചർച്ചിൽ ബ്രദേഴ്സ് മുന്നിൽ എത്തിയിരുന്നത്. ഈ സമനില ഈസ്റ്റ് ബംഗാളിനെ 19 പോയന്റിൽ എത്തിച്ചു. നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഈസ്റ്റ് ബംഗാൾ. 20 പോയന്റുള്ള ചർച്ചിൽ മൂന്നാമതാണ്.

Advertisement